Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hula Hoop

ഹൂ​ലാ ഹൂ​പ്പി​ല്‍ സി​ന്നു​വി​ന് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് തി​ള​ക്കം

ഹു​ലാ ഹൂ​പ്പ് പ്ര​ക​ട​നം പ​രി​ചി​ത​മ​ല്ലെ​ന്ന് തീ​ര്‍​ത്തും പ​റ​യാ​ന്‍ വ​യ്യ. ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലെ വി​വി​ധ സ്‌​റ്റേ​ജ് ഷോ​ക​ളി​ല്‍ ഇ​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. നൃ​ത്ത​ത്തി​ന് ഒ​പ്പ​മു​ള്ള ഹു​ലാ ഹൂ​പ്പ് പ്ര​ക​ട​നം പ​ല​പ്പോ​ഴും കാ​ണി​ക​ളെ അ​മ്പ​ര​പ്പി​ക്കു​ന്നു​മു​ണ്ട്.

സാ​ധാ​ര​ണ നൃ​ത്ത​രൂ​പ​ങ്ങ​ളി​ല്‍ നി​ന്നു മാ​റി മ​റ്റി​ന​ങ്ങ​ള്‍​ക്കൊ​പ്പ​മാ​യാ​ല്‍ ഹു​ലാ ഹൂ​പ്പ് ഒ​രു അ​ത്ഭു​തം ത​ന്നെ​യാ​കി​ല്ലേ ? ഓ​രോ നൃ​ത്ത​ത്തി​ന്‍റെ​യും ച​ട്ട​ക്കൂ​ടു​ക​ള്‍ തെ​റ്റി​ക്കാ​തെ അ​തി​ല്‍ ഹു​ലാ ഹൂ​പ്പ് ല​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കൗ​മാ​ര​ക്കാ​രി.

നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​നും തീ​വ്ര​മാ​യ ആ​ഗ്ര​ഹ​ത്തി​നും പ്ര​തി​ഫ​ല​മാ​യി സി​ന്നു കു​ര്യാ​ക്കോ​സ് എ​ന്ന യു​വ ന​ര്‍​ത്ത​കി​യെ തേ​ടി​യെ​ത്തി​യ​ത് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡാ​ണ്. ആ ​വി​ശേ​ഷ​ങ്ങ​ള്‍ വാ​യി​ക്കാം...

നൃ​ത്ത​ത്തെ പ്ര​ണ​യി​ച്ച കു​ട്ടി​ക്കാ​ലം

ക​ല്ലൂ​ര്‍​ക്കാ​ട് ക​ള​മ്പു​കാ​ട്ട് സി​ന്നു കു​ര്യാ​ക്കോ​സി​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ നൃ​ത്ത​ത്തോ​ട് ക​മ്പ​മാ​യി​രു​ന്നു. കൊ​ച്ചു​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ലൊ​ക്കെ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ നൃ​ത്തം പ​ഠി​ച്ചു തു​ട​ങ്ങി.

ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ല്‍ ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​ത്. 11 വ​ര്‍​ഷ​മാ​യി നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന സി​ന്നു എ​ട്ടു വ​ര്‍​ഷ​മാ​യി ഹു​ലാ ഹൂ​പ്പും പ​രി​ശീ​ലി​ച്ചു​വ​രു​ന്നു.

വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ലെ​ത്തി​ച്ച ഹൂ​ലാ ഹൂ​പ്പ്

ഏ​റെ ഇ​ഷ്ട​പ്പെ​ട്ട നൃ​ത്തം എ​വി​ടെ ക​ണ്ടാ​ലും അ​ത് സൂ​ക്ഷ്മ​മാ​യി കാ​ണു​ന്ന​ത് സി​ന്നു ഒ​രു ശീ​ല​മാ​ക്കി. ഇ​തി​നി​ട​യി​ല്‍ ഹു​ലാ ഹൂ​പ്പ് ചു​റ്റി ന​ട​ത്തു​ന്ന പ്ര​ക​ട​നം ഒ​രു ടി ​വി പ്രോ​ഗ്രാ​മി​ല്‍ കാ​ണാ​നി​ട​യാ​യ​താ​ണ് സി​ന്നു​വി​ന് വ​ഴി​ത്തി​രി​വാ​യ​ത്.

സ്വ​ന്ത​മാ​യി അ​തൊ​ന്ന് പ​രീ​ക്ഷി​ച്ചു നോ​ക്കി​യാ​ലോ എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തോ​ടെ പി​ന്നീ​ട് അ​തി​നു​ള്ള പ​രി​ശ്ര​മ​മാ​യി. നൃ​ത്ത​ത്തി​ല​ല്ലാ​തെ ഹു​ലാ ഹൂ​പ്പ് അ​ര​യി​ല്‍ ധ​രി​ച്ച് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് സാ​ധാ​ര​ണ നൃ​ത്ത​ത്തി​നൊ​പ്പ​വും പ​രി​ശീ​ലി​ച്ചു. പ​ല നൃ​ത്ത പ​രി​പാ​ടി​ക​ളും ക​ണ്ട് അ​തു പോ​ലെ പ​രി​ശീ​ല​നം ന​ട​ത്തി നോ​ക്കി.

റിം​ഗ് ഏ​താ​ണ്ട് വ​ഴ​ങ്ങു​മെ​ന്നാ​യ​പ്പോ​ള്‍ ഭ​ര​ത​നാ​ട്യ​ത്തി​നൊ​പ്പം അ​തു ചെ​യ്യാ​ന്‍ പ​റ്റു​മോ എ​ന്ന​താ​യി പി​ന്നീ​ടു​ള്ള ശ്ര​മം. തു​ട​ര്‍​ന്ന​ങ്ങോ​ട്ട് ഭ​ര​ത​നാ​ട്യ​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി ഹു​ലാ ഹൂ​പ്പ് പ്ര​ക​ട​ന​വും ഒ​ന്നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

Latest News

Up